താഴെത്തറ മിനി കുടിവെള്ള പദ്ധതി: ജലവിതരണം ഉടന്‍ തുടങ്ങും

മലപ്പുറം: തിരുനാവായ താഴെത്തറ മിനി കുടിവെള്ള പദ്ധതിയുടെ ജല ശുദ്ധീകരണ ശാലയുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. തിരുനാവായ റെയില്‍വേ സ്റ്റേഷനും ഭാരത പുഴക്കും ഇടയിലെ 15000 കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയില്‍ നിന്ന് ഉടന്‍ ശുദ്ധജലവിതരണം തുടങ്ങും. 8.78 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ജല്‍ ജീവന് മിഷനിലൂടെ താഴെത്തറയില്‍ സജ്ജീകരിച്ച പമ്പ് ഹോസിനോട് ചേര്‍ന്നുള്ള രണ്ടര സെന്റ് സ്ഥലത്താണ് ജലശുദ്ധീകരണ യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്. ജല ശുദ്ധീകരണ ശാലയില്‍ എയറേറ്റര്‍, സൈറ്റ്ലിഗ് ടാങ്ക്, ഇരുമ്പും ടര്‍ബിഡിറ്റിയും നീക്കം ചെയ്യാനുള്ള പ്രഷര്‍ ഫില്‍റ്റര്‍, ക്ലിയര്‍ വാട്ടര്‍ സബ്, ക്ലോറിനേഷന് യൂണിറ്റ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ ഇവിടെ നിന്നും ശുദ്ധീകരിക്കുന്ന വെള്ളം സമീപത്തുള്ള നവാമുകുന്ദ സ്കൂള്‍ പറമ്പില്‍ നിര്‍മിച്ച 4.3 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ജല സംഭരണിയിലേക്ക് എത്തിക്കും. തുടര്‍ന്ന് ഇവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യും. 45 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കുടിവെള്ള വിതരണ ശൃംഖലയില്‍ 39 കിലോ മീറ്റര്‍ ദൂരം നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1500 കണക്ഷനുകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 1.5 എം.എല്‍.ഡി ശേഷിയയുള്ള ജലശുദ്ധീകരണ ശാലയുടെ ട്രയല്‍ റണ്ണിങ് വിജയകരമായി നടത്തിയതായും അടുത്ത ദിവസങ്ങളിലായി ജലവിതരണം തുടങ്ങുമെന്നും തിരൂര്‍ പി.എച്ച് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.