ശുചിത്വ മേഖലയിലെ ആനുകൂല്യങ്ങൾ: കമ്മിഷൻ അംഗം കൂടിക്കാഴ്ച നടത്തി

post


തിരുവനന്തപുരം: ശുചിത്വ മേഖലയിലെ തൊഴിലാളികളുടെ അനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സഫായി കർമചാരി കമ്മീഷൻ അംഗം ഡോ. പി.പി. വാവ ഉന്നത ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ശുചിത്വ  മേഖലയിലെ ശുചീകരണ തൊഴിലാളികളുടെയും ആശ്രിതരുടെയും പുനരധിവാസം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്പ പദ്ധതി തുടങ്ങിയ കാര്യങ്ങളിൽ നടപടികൾ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. സെക്രട്ടേറിയറ്റിൽ  നടന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, എ ഡി ജി പി ബൽറാം കുമാർ ഉപാദ്ധ്യയ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അഞ്ജന, പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ എം ജി രാജമാണിക്യം, പിന്നാക്ക വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ  എൻ ദേവീദാസ് എന്നിവർ പങ്കെടുത്തു.