വ്യാജ ഏജൻസികൾ: പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

post


പട്ടികവർഗ വിദ്യാർഥികളെ വ്യാജ ഏജൻസികൾ കബളിപ്പിക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനു പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന ചില സംഘങ്ങൾക്കെതിരേ പട്ടികവർഗ വികസന വകുപ്പിനു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം വൻ തുക രക്ഷിതാക്കളിൽനിന്ന് കമ്മിഷനായി കൈപ്പറ്റുന്നുണ്ടെന്നുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. ഇത്തരം തട്ടിപ്പു സംഘങ്ങൾക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നു കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി.