ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

post


പാലക്കാട്: ജില്ലയില്‍ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബിളിഷെമന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020- 2021 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ-ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളായിരിക്കണം.

അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ മാര്‍ച്ച് 31നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491- 2545121