കലക്ടറേറ്റിലെ പരാതിപ്പെട്ടി തുറന്നു; പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും

ആകെ 54 പരാതികള്‍ ലഭിച്ചു
മലപ്പുറം: അഴിമതി നിരോധന കമ്മിറ്റി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരാതികള്‍ പരിശോധിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം, അനധികൃത ക്വാറി പ്രവര്‍ത്തനം, ഭൂമി കൈയേറ്റം, കുടിവെള്ള പ്രശ്നം, തടയണ നിര്‍മാണത്തിലെ അഴിമതി, ജനകീയാസൂത്രണ പദ്ധതി നിര്‍വഹണത്തിലെ അപാകത, ഓവുചാല്‍ പ്രശ്നം, ലഹരി ഉപയോഗം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. എ.ഡി.എം എന്‍.എം മെഹ്‌റലി, വിജിലന്‍സ് ജില്ലാ സമിതിയംഗം റിട്ട.ജഡ്ജ് പി.നാരായണന്‍കുട്ടി മോനോന്‍, ഹുസൂര്‍ ശിരസ്തദാര്‍മാരായ പി.ഒ സാദിഖ്, പി ചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. ആകെ 54 പരാതികള്‍ ലഭിച്ചു. പരാതികള്‍ വിശദമായി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.