വാള്‍നട്ടും പ്രമേഹവും

post

മലയാളികളില്‍ ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ഇതിനു കാരണം. ഇവയില്‍ മുന്നിലാണ് പ്രമേഹവും രക്ത സമ്മര്‍ദ്ദവും. ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്നതോ ആണ് പ്രമേഹം. പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ് . കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും പ്രമേഹത്തെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാകും.
നട്‌സുകള്‍ അത്തരത്തിലൊന്നാണ്. നട്‌സുകളെല്ലാം ആരോഗ്യദായകം തന്നെ. എന്നാല്‍ വാള്‍നട്ട് ഇവക്കേളെല്ലാം ഒരു പടി മുന്നിലാണ്. നിരവധി രോഗങ്ങള്‍ തടയാന്‍ വാള്‍നട്ടിനു കഴിയും. പ്രധാനപ്പെട്ട ജീവകങ്ങളും ധാതുക്കളും വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. തയാമിന്‍, റൈബോഫ്‌ളേവിന്‍, ജീവകം ബി6, ഫോളേറ്റ്, സിങ്ക്, മാംഗനീസ്, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ് ഇവയെല്ലാമടങ്ങിയ ഫലമാണ് വാള്‍നട്ട്. തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ച ഒന്നാണിത്. ശരീരഭാരം കുറയ്ക്കാനും വാള്‍നട്ട് സഹായിക്കും. ഭക്ഷ്യനാരുകളും നിരോക്‌സീകാരികളും വാള്‍നട്ടില്‍ ഉണ്ട്. ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വാള്‍നട്ട് കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യത വളരെ കുറവാണെന്നാണ് പറയുന്നത്. ആന്റി ഓക്‌സിഡെന്റുകളാല്‍ സമ്പന്നമായ വാള്‍നട്ട് ദിവസം 3 ടേബിള്‍ സ്പൂണ്‍ വീതം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കും.