വായനയുടെ പുത്തൻ ലോകം ഒരുക്കി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്

post


കാസർഗോഡ്: പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിയ ഗാന്ധി സ്മാരക വായനശാല ഡിജിറ്റലൈസേഷൻ നടത്തി പുസ്തക ആസ്വാദകർക്ക് പുത്തൻ ലോകം തുറന്നിട്ടു കൊടുക്കുകയാണ് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്. പതിനായിരത്തിലധികം മികച്ച പുസ്തക ശേഖരങ്ങളാണ്  ലൈബ്രറിയിൽ  ഒരുക്കിയിട്ടുള്ളത് സാഹിത്യ കൃതികൾക്കൊപ്പം പോപ്പുലർ സയൻസ് ഗാന്ധിയൻ സാഹിത്യം ഷേക്സ്പീരിയൽ കൃതികൾ പരിസ്ഥിതി സാമൂഹിക ഗവേഷണ ഗ്രന്ഥങ്ങൾ ഭാഷാ പഠന ഗ്രന്ഥങ്ങൾ എന്നിവയുടെ ഈടുറ്റ ശേഖരമുണ്ട് ആയിരത്തിലധികം റഫറൻസ് ഗ്രന്ഥങ്ങൾക്കൊപ്പം ബാലസാഹിത്യത്തിൻ്റെ വലിയ ശേഖരവുമുണ്ട്

ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി പുസ്തകങ്ങളുടെ ശാസ്ത്രീയമായ വർഗ്ഗീകരണവും ഷെൽഫ് ക്രമീകരണവും ലൈബ്രറി യെ കൂടുതൽ വായന സൗഹ്യദമാക്കിയിട്ടുണ്ട് പാലിബ്സ് ലൈബ്രറി മാനേജ്മെൻ്റ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പാർച്ച്മെൻറ് ലൈബ്രറി ഒർഗനൈസേഷൻ കോട്ടയം, എന്ന സ്ഥാപനമാണ് രണ്ട് മാസം കൊണ്ട് ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രവൃത്തികൾ പൂർത്തീകരിച്ചത് ജില്ലയിലെ ഏറ്റവും പഴമയുള്ളതും സ്വാതന്ത്ര്യ സമര സേനാനി മേലത്ത് നാരായണൻ നമ്പ്യാരുടെ നേത്യത്വത്തിൽ ആരംഭിച്ചതാണ് ഗാന്ധി സ്മാരക വായനശാല അഞ്ച് വർഷം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ അംഗീകൃത വായനശാലകളും ഡിജിറ്റലൈസ് ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അരവിന്ദൻ പറഞ്ഞു