സൗരോര്‍ജ്ജ പദ്ധതികൾ പരമാവധി ഉപയോഗപ്പെടുത്തണം

post



കോട്ടയം:  വൈദ്യുതി ചാർജ്ജ് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മികച്ച പ്രോത്സാഹനം നൽകി സർക്കാർ നടപ്പാക്കുന്ന  സൗരോര്‍ജ്ജ പദ്ധതികൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി  മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി. യുടെ അയ്മനം ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസിന് നിർമ്മിച്ച  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലവൈദ്യുതി മാത്രമുപയോഗിച്ച് മുന്നോട്ടു പോകാനാകില്ല. പകൽ സമയത്ത് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പ്പാദിപ്പിച്ച് ഉപയോഗിക്കാനും അധികമുള്ളത് വിറ്റ് വരുമാനം ഉണ്ടാക്കാനും പറ്റുന്ന  സൗരോർജ്ജ പദ്ധതികൾ വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ  വൈദ്യുതി കുറഞ്ഞ ചെലവിൽ ഉദ്പ്പാദിപ്പിക്കാനുള്ള  'നിരവധി പദ്ധതികളാണ് ഇതിനായി നടപ്പാക്കി വരുന്നത്. കാർഷീക മേഖലയിൽ ജല സേ ചന സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സൗരോർജ്ജം ഉപയോഗിക്കുന്നതിലൂടെ  ഉത്പ്പാദന ചെലവ് കുറയ്ക്കാനും കൃഷിയിൽ നിന്നുളള  ആദായം വർദ്ധിപ്പിക്കാനും സാധിക്കും അദ്ദേഹം പറഞ്ഞു. 

2019 മുതല്‍ മുടങ്ങികിടന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രൊമോഷന്‍ സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ബോര്‍ഡിന്റെ ശക്തമായ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതായും ഏകദേശം നാലായിരത്തോളം ജീവനക്കാര്‍ക്ക് മുടങ്ങിക്കിടന്ന പ്രൊമോഷന്‍ നല്‍കാന്‍ സാധിച്ചു.  സന്തോഷമുള്ള കേരളം ഉണ്ടാക്കണമെന്നതാാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ നന്മ മുൻ നിറുത്തിയുള്ള പ്രവർത്തനങ്ങൾ   ഉദ്യോഗസ്ഥരും ജീവനക്കാരും    കാഴ്ച്ചവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്ഘാടനത്തോടനുബന്ധിച്ച് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. പ്രളയം, ഉരുള്‍പൊട്ടല്‍   സാഹചര്യങ്ങളില്‍ രക്ഷാദൗത്യങ്ങളിലും വൈദ്യുതിപുന:സ്ഥാപനത്തിലും അഹോരാത്രം പ്രവര്‍ത്തിച്ച വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പ്രവര്‍ത്തനം മാതൃകപരമാണെന് അദ്ദേഹം  പറഞ്ഞു.  ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകത്ത്  വൈദ്യുതി തടസ്സപ്പെടുന്നത് പരിഹരിക്കുന്നതിന്   ഒരു 33 കെ.വി. സബ് സ്റ്റേഷന്റ അനിവാര്യതയുള്ളതായി അദ്ദേഹം സൂചിപ്പിച്ചു.  തോമസ് ചാഴികാടന്‍ എം പി ചടങ്ങില്‍ മുഖ്യാതിഥിയായി.  കെ എസ് ഇ ബി ഐ.ടി & വിതരണ വിഭാഗം ഡയറക്ടര്‍ എസ് രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.