എലിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ പ്രതിരോധ സഞ്ചാരം

post



കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ എലിപ്പനിക്കെതിരേ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ, ഡോക്‌സി സൈക്ലിൻ വിതരണം എന്നിവ നടത്തി. ആർപ്പൂക്കര പഞ്ചായത്തിൽ മുൻ വർഷങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനാണ് 'പ്രതിരോധ സഞ്ചാരം' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. മണിയാപറമ്പ് മുതൽ ചീപ്പുങ്കൽ വരെയായിരുന്നു ബോധവൽക്കരണ യാത്ര. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടി ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ദീപ ജോസ് അധ്യക്ഷത വഹിച്ചു.