കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തിന് സമാപനം
 
                                                കാസര്‍ഗോഡ് : കുഷ്ഠരോഗ നിര്‍മാര്‍ജ്ജനപക്ഷാചരണ പരിപാടി 'സ്പര്‍ശ്'  സമാപിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആരോഗ്യ രംഗം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.  പുതുതലമുറയെ ആരോഗ്യമുള്ള തലമുറയാക്കി മാറ്റുക എന്ന അടിസ്ഥാന തത്വത്തിലൂന്നിയുള്ള രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും  പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി  പടിഞ്ഞാറെക്കവലയില്‍ നിന്നാരംഭിച്ച സമാപനറാലി  നെടുംങ്കണ്ടം പോലീസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  സി.ജയകുമാര്‍  ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ യുവജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. സ്പര്‍ശ് പദ്ധതിയുടെ ഭാഗമായി കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനമായ ജനുവരി 30ന് ആരംഭിച്ച് രണ്ടാഴ്ചയോളം നീണ്ടു നിന്ന ബോധവത്കരണ പരിപാടികളും,  സൗജന്യ പരിശോധനക്യാമ്പുകളും ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍  ആര്‍.സി. എച്ച് ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി, എന്‍എല്‍ഇപി നോഡല്‍ ഓഫീസര്‍ ഡോ.ജോബിന്‍ ജോസഫ് വിഷയാവതരണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂബി അജി  പ്രതിജ്ഞ ചൊല്ലി കൊടുത്തു.  ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ബിജു ഫിലിപ്പ്,  ത്രിതല പഞ്ചായത്ത് പ്രതിനിധികളായ  നിര്‍മ്മല നന്ദകുമാര്‍, റാണി തോമസ്, ശ്യാമള വിശ്വനാഥന്‍, മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി,  മെഡിക്കല്‍ ഓഫീസര്‍ വി.കെ പ്രശാന്ത്  തുടങ്ങിയവര്‍ സംസാരിച്ചു.










