എം.എസ്.എം.ഇ ക്ലിനിക്ക്: പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

post


തിരുവനന്തപുരം: സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ പാനലിലേക്ക് ബാങ്കിംഗ്, ജി.എസ്.ടി, ലൈസന്‍സുകള്‍, ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, നിയമം, എക്‌സ്‌പെര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അതാത് മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് സേവനത്തിന് സിറ്റിംഗ് ഫീസ് നല്‍കും. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഫെബ്രുവരി 22 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

വ്യവസായ സംരംഭകരുടെ സംശങ്ങള്‍ ദുരീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായാണ് എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നത്.  വിവിധ മേഖലകളിലെ വിദഗ്ധരുടെ 40 അംഗ പാനല്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്ക് രൂപീകരിക്കുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2326756.