ഉന്നതവിദ്യാഭ്യാസ ധനസഹായ വിതരണം; അപേക്ഷ ക്ഷണിച്ചു

post

വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്നതിന് 2021-22 സാമ്പത്തിക വർഷത്തേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/സർക്കാർ എയിഡസ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ച കോളേജുകളിൽ പഠിക്കുന്നവരാകണം അപേക്ഷകർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 

സർക്കാറിന്റെ മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ ധനസഹായത്തിന് അർഹരല്ല. അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർ/പാർട്ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാരുടെ മക്കൾ അർഹരല്ല. ധനസഹായതുക അപേക്ഷകയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ധനസഹായം ലഭിക്കേണ്ട കുട്ടി വിധവയുടെ മകൻ/മകൾ ആയിരിക്കണം. 

മേലധികാരി സാക്ഷ്യപ്പെടുത്തിയ കോഴ്സ് ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപത്രം, വില്ലേജ് ഓഫീസർ നൽകുന്ന വിദ്യാർഥിയുടെ മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റിന്റെ അസ്സൽ, മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. മുൻവർഷം പടവുകൾ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ 2020-21 വർഷത്തെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, ഹോസ്റ്റൽ മെസ് ഫീസ് എന്നിവയുടെ രശീതിന്റെ പകർപ്പുകളും, ധനസഹായം ലഭിച്ച തുകമേൽ പറഞ്ഞവയുടെ ആകെ തുകയിൽ നിന്ന് അധികരിക്കുന്നില്ല എന്ന അപേക്ഷയുടെ സാക്ഷ്യപത്രം തുടങ്ങിയവ അപ്ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കു www.schemes.wcd.kerala.gov.in സന്ദർശിക്കുക. അ