നാഷണൽ റർബൻ മിഷൻ; വട്ടംകുളം പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി

post


മലപ്പുറം: നാഷണൽ റർബൻ മിഷൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമാ ണോദ്ഘാടനവും വിവിധ കുളങ്ങളുടെ നവീകരണ ഉദ്ഘാടനവും ഡോ.കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. റർബൺ മിഷൻ പ്രകാരം വട്ടംകുളം പഞ്ചായത്തിലെ വിവിധ കുളങ്ങളായ വട്ടംകുളം , നാങ്കുളം, കാവുകുളം, കല്ലേകുളം, ചോലക്കുളം എന്നിവയുടെ നവീകരണ ഉദ്ഘാടനം , ആയുർവേദ ആശുപത്രിയുടെ കെട്ടിടം നിർമാണോദ്ഘാടനം, അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനം എന്നീ ഏഴ് പുതിയ പദ്ധതികൾക്കാണ് തുടക്കമായത്.

പ്രവൃത്തി ഉദ്ഘാടന പരിപാടിയിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായി.