കേരഗ്രാമം പദ്ധതിക്ക് താനാളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കം

വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്പന മന്ത്രി നിര്‍വഹിച്ചു
മലപ്പുറം: നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് താനാളൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. തെങ്ങിന് തൈ നട്ട് കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്പനയും മന്ത്രി നിര്‍വഹിച്ചു.
പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലും ഉടന്‍ തന്നെ വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍, കാര്‍ഷിക യന്ത്ര കേര ഉത്പന്ന പ്രദര്‍ശനം, വിവിധ കാര്‍ഷികോപകരണ വിതരണം, ഇടവിള കിറ്റ് പച്ചക്കറി തൈ വിതരണം എന്നിവയുമുണ്ടായിരുന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സല്‍മത്ത് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. മുതിര്‍ന്ന കര്‍ഷകനെയും, കര്‍ഷക തൊഴിലാളിയേയും ചടങ്ങില്‍ ആദരിച്ചു.