ലൈഫ് ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന പൂര്‍ത്തീകരിച്ചു; 29340 പേർക്ക് വീടിൻ്റെ സുരക്ഷ ലഭിക്കും

post

കോട്ടയം: ലൈഫ് 2020 പദ്ധതിയിൽ കോട്ടയം ജില്ലയിലെ അപേക്ഷകരുടെ അര്‍ഹതാ പരിശോധന പൂര്‍ത്തിയായി. 29340 പേരാണ് അര്‍ഹരുടെ പട്ടികയിൽ ഉൾപ്പട്ടിരിക്കുന്നത്.

2016 ലെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവർക്കും അപേക്ഷ നല്‍കുന്നതിന് അവസരം നൽകിയിരുന്നു.

കൂടാതെ ഭവനരഹിതരായ 29701 പേരുടെയും ഭൂരഹിത ഭവന രഹിതരായ 14708 പേരുടെ അപേക്ഷകളും ലഭിച്ചു. ഇവരിൽ നിന്നും ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവര്‍, വാസയോഗ്യമായ ഭവനമില്ലാത്തവര്‍, പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താത്ക്കാലിക ഭവനമുള്ളവര്‍ എന്നിവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി അംഗീകരിച്ചിരി ക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, , ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും നിരന്തര അവലോകന യോഗങ്ങൾ നടത്തുകയും ജനപ്രതിനിധികളും ലൈഫ് നിര്‍വ്വഹണ ഉദ്യോഗസ്ഥരും കൂട്ടായ പരിശ്രമങ്ങൾ നടത്തുകയും ചെയ്തത് മൂലമാണ് പരിശോധന സമയബന്ധിതമായി

പൂര്‍ത്തിയാക്കാൻ സാധിച്ചതെന്ന് ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്ററും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ പി. എസ് ഷിനോ പറഞ്ഞു.