ഓൺലൈൻ ജോബ് ഫെയർ; ഫെബ്രുവരി 14 മുതൽ 19 വരെ

post

കോട്ടയം: ജില്ലാ എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് _ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14 മുതൽ 19 വരെ ഓൺ ലൈൻ മുഖേന ജോബ് ഫെയർ സംഘടിപ്പിക്കും. ഐ.ടി, ബാങ്കിംഗ് നോൺ ബാങ്കിംഗ് മേഖലകളിലെ പത്തിലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമനം . പങ്കെടുക്കാൻ താത്പ്പര്യമുളളവർ 11 നകം എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.