കോട്ടയം കളക്‌ട്രേറ്റിൽ ഖാദി വസ്ത്ര വില്പന മേള തുടങ്ങി
 
                                                
കോട്ടയം: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ഖാദി വസ്ത്ര വില്പന മേള കളക്ട്രേറ്റിൽ ആരംഭിച്ചു. ആദ്യ വില്പന നിർവ്വഹിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി തുണിത്തരങ്ങൾ ഏറ്റുവാങ്ങി . ഖാദി പ്രോജക്ട് ഓഫീസര്‍ ഷാജി ജേക്കബ്ബ് സന്നിഹിതനായി .
ജില്ലയിലെ 17 നെയ്ത്തു ശാലകളിൽ ഉത്പ്പാദിപ്പിച്ച ഷർട്ടുകൾ, മുണ്ടുകൾ , ഷർട്ട് - ചുരിദാർ മെറ്റീരിയൽസ്, സാരികൾ എന്നിയാണ് മേളയിൽ വില്പന നടത്തുന്നത്. ഖാദി മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ - പൊതുമേഖലാ- സഹകരണ മേഖലാ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരു ദിവസം ഖാദി/ കൈത്തറി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ റിബേറ്റില്‍ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം.










