ആഭരണ, കളിപ്പാട്ട നിര്‍മാണ പരിശീലനം

post

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഭരണ, കളിപ്പാട്ട നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ള  രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ക്ലാസുകള്‍ ഫെബ്രുവരി 16ന് തുടങ്ങും. നിലവില്‍ പത്തു ദിവസത്തേക്കാണ് പരിശീലനം.  പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. ഫോണ്‍: 9846249276, 8547684683.