കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായി ശ്രുതിപാഠം

തിരുവനന്തപുരം : കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഓഡിയോ ടെക്സ്റ്റ് രൂപത്തില്‍ മറ്റു വിദ്യാര്‍ഥികളുടെ സഹായത്തോടെ വികസിപ്പിക്കുന്ന പദ്ധതിക്ക് എസ്.സി.ഇ.ആര്‍.ടി രൂപം നല്‍കി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ടീച്ചേഴ്‌സ് ഫോറവുമായി യോജിച്ച് നടത്തുന്ന പദ്ധതിയാണ് ശ്രുതിപാഠം. പ്രാഥമിക ഘട്ടത്തില്‍ നാല് ജില്ലകളില്‍ 15 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. പൊതുവിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെ ശബ്ദ രൂപത്തില്‍ ഓഡിയോ പുസ്തകങ്ങള്‍ റിക്കോര്‍ഡ് ചെയ്യുകയും കാഴ്ച പരിമിതര്‍ക്ക് എത്തിക്കുകയും ചെയ്യും. തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ശബ്ദദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും ഓരോ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ഉപയോഗിച്ച് ശബ്ദപുസ്തകങ്ങള്‍ നിര്‍മിക്കുകയും ചെയ്യും.