തീറ്റപ്പുല്‍ വിപ്ലവവുമായി ക്ഷീരവകുപ്പ്

post

കാസര്‍ഗോഡ് : ക്ഷീരോല്‍പാദനത്തിന്റെ അനുബന്ധ തൊഴിലെന്നതിനപ്പുറം പശുവില്ലാത്തവര്‍ക്കും വരുമാനമേകുന്ന വിളയായി തീറ്റപ്പുല്ല് കൃഷിമാറുകയാണ്. വേനല്‍ കനക്കുന്നതോടെ ക്ഷീര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയായ  തീറ്റപ്പുല്‍ ക്ഷാമത്തെ മറികടക്കാന്‍ ക്ഷീരവകുപ്പ് തരിശ് നില തീറ്റപ്പുല്‍ കൃഷിയിലേക്കിറങ്ങിയിരിക്കുകയാണ്. തരിശ് നില തീറ്റപ്പുല്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി നടത്താന്‍ ബ്ലോക്ക്തലത്തില്‍ ക്ഷീര വകുപ്പ് നല്‍കുന്നത് 93000രൂപ യാണ്. പച്ചപ്പുല്‍ ഉത്പാദനത്തിലൂടെ ക്ഷീര കര്‍ഷകരുടെ ചെലവ് ഗണ്യമായി കുറക്കുക, യന്ത്രവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുക, ഉത്പാദന ക്ഷമതയും പോഷക ഗുണവുമുള്ള നൂതന തീറ്റപ്പുല്‍ ഇനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുക, സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകര്യ വ്യക്തികള്‍ എന്നിവരുടെ കൈവശമുള്ള തരിശ്ശ് നിലങ്ങളില്‍ തീറ്റപ്പുല്‍ കൃഷി നടത്തുക, തീറ്റപ്പുല്‍ കൃഷിയുടെ പ്രാധാന്യവും പ്രസക്തിയും പൊതുജനങ്ങളെ അറിയിക്കുക, തീറ്റപ്പുല്‍ വിപണി സൃഷ്ടിച്ച് കൃഷിചെയ്യാന്‍ സ്ഥലമില്ലാത്ത കര്‍ഷകര്‍ക്കും സഹായം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ലയില്‍ 201718 സാമ്പത്തിക വര്‍ഷത്തില്‍ 10 ഹെക്ടര്‍ സ്ഥലത്തും 201819 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ഹെക്ടര്‍ സ്ഥലത്തും തീറ്റപ്പുല്‍ കൃഷി വിജയകരമായി നടപ്പാക്കി കഴിഞ്ഞു.