ഒമിക്രോണ്‍: ജില്ലയില്‍ അതീവ ജാഗ്രത

ജില്ലയില്‍ രണ്ടാം ഡോസ് വാക്സിനേഷന് ഊര്‍ജിതമാക്കും
കാസര്‍കോട്: ജില്ലയില്‍ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന് മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശിച്ചു. ഒമിക്രോണ്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് കോവിഡ് പ്രതിരോധ നോഡല്‍ ഓഫീസര്‍ ഡോ മുരളീധര നല്ലൂരായ പറഞ്ഞു. ജില്ലയിലെ ഗ്രാമീണമേഖലയില്‍ വാക്സി സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നല്‍കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ശ്രീന യോഗത്തില്‍ അറിയിച്ചു. ഒന്നാം ഡോസ് വാക്സിന് 98 ശതമാനത്തിലധികം കൈവരിച്ച ജില്ല രണ്ടാം ക്ലാസ് വാക്സിനേഷന് പിന്നിലാണെന്നും ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികള്‍ ഉറപ്പുനല്‍കി നല്കി. രണ്ടാം ഡോസ് വാക്സിനേഷന് ആവശ്യമായ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അറിയിച്ചു.
അതീവ വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ഗള്‍ഫ് രാജ്യങ്ങളിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്തതായി വിവരം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.