കൂട്ടിക്കലില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കി

post

- ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നേരിട്ടെത്തി കാര്‍ഡുകള്‍ കൈമാറി


കോട്ടയം: കൂട്ടിക്കലില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരം കാര്‍ഡുകള്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നേരിട്ടെത്തി നല്‍കി. കൂട്ടിക്കല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ 16 കുടുബങ്ങള്‍ക്ക് പുതിയ കാര്‍ഡ് വിതരണം ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചത്. പ്രളയത്തില്‍ നഷ്ടപ്പെട്ട ഒന്‍പത് കുടുംബങ്ങള്‍ക്ക് അതേ തരത്തിലുള്ള കാര്‍ഡുകളും ഏഴു കുടുംബങ്ങള്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്താല്‍ മുന്‍ഗണന വിഭാഗത്തിലുള്‍പ്പെടുത്തി തരംമാറ്റിയ പുതിയ കാര്‍ഡും നല്‍കി. 


കാര്‍ഡ് വിതരണ ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു.  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു,  കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരന്‍, പി.ആര്‍ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബ്ബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ  ജി.എസ്. റാണി, കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജി. സത്യപാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.