ഗ്രാമപഞ്ചായത്തുകള്‍ കയര്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

post


കയര്‍ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാര്‍

കാസര്‍ഗോഡ് : കയര്‍ വികസന വകുപ്പിന്റെയും കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച കയര്‍ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്ഥലമുള്ള ഗ്രാമപഞ്ചായത്തുകള്‍ കയര്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വരണമെന്ന് പ്രസിഡന്റ് പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.സുജാത അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍ കുസുമ ഹെഗ്‌ഡെ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം. അശോക് കുമാര്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ആര്‍.എസ് ശ്രീജ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസര്‍ എസ്.കെ. സുരേഷ് കുമാര്‍ സ്വാഗതവും കയര്‍ പ്രോജക്ട് ഓഫീസ് അസി.രജിസ്ട്രാര്‍ പി. ശാലിനി നന്ദിയും പറഞ്ഞു.

തൊഴിലുറപ്പും കയര്‍ഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തില്‍ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം  കോ-ഓര്‍ഡിനേറ്റര്‍  കെ. പ്രദീപും കയര്‍ഭൂവസ്ത്രം വിധാനം-സാങ്കേതികവശങ്ങള്‍ എന്ന വിഷയത്തില്‍ കയര്‍ഫെഡ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ ശ്രീവര്‍ധന്‍ നമ്പൂതിരിയും ക്ലാസെടുത്തു. കയര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.