അഞ്ചു പഞ്ചായത്തുകളിലെ 11 ടണ്‍ ചില്ല് മാലിന്യം ക്ലീന്‍ കേരള കമ്പനിക്കു കൈമാറി

കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, വാകത്താനം, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ നിന്ന 11 ടണ്‍ ചില്ല് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നു ശേഖരിച്ച ചില്ല് മാലിന്യമാണ് കൈമാറിയത്. പഞ്ചായത്ത് തലത്തില്‍ കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചാണ് ചില്ലു മാലിന്യം ശേഖരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്സാണ്ടര്‍ പ്രാക്കുഴി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസമ്മ മത്തായി, സോഫി ലാലിച്ചന്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഇ. ഷാജി, ജി. ഇ.ഒ. ഗിരീഷ് കെ. ദാസ്, ക്ലീന്‍ കേരള കമ്പനി മാനേജര്‍ സഞ്ചു വര്‍ഗീസ്, ഹരിത കേരളം മിഷന്റെ ആര്‍.പി. ശരത് ചന്ദ്രന്‍, സോഷ്യോഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മനോജ് മാധവന്‍, ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ കേരള കമ്പനി ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയ കലണ്ടര്‍ പ്രകാരം ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് മാലിന്യം ശേഖരിക്കുന്നത്.