96 ശതമാനം കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി

post

തിരുവനന്തപുരം: വെള്ളിയാഴ്ച ആറ് മണിവരെ 87,02,931 കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് 10,996 കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള കിറ്റുകളുടെ വിതരണവും ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റുകളുടെ വിതരണവും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് എല്ലാ ജില്ലകളിലും നടപ്പിലാക്കിയത്. സംസ്ഥാനത്തെ 96 ശതമാനം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ കൈപ്പറ്റിയതായി മന്ത്രി അറിയിച്ചു. എ.എ.വൈ വിഭാഗത്തിലെ 98.25 ശതമാനം, പി.എച്ച്.എച്ച് 98.52, എന്‍.പി.എസ് 96.27, എന്‍.പി.എന്‍.എസ് 91.93 റേഷന്‍ കാര്‍ഡുടമകളും കിറ്റുകള്‍ കൈപ്പറ്റിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കിറ്റു വിതരണം വന്‍ വിജയമാക്കിയ റേഷന്‍ വ്യാപാരികള്‍, സപ്ലൈകോ ജീവനക്കാര്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.