ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ശിശു സൗഹൃദമാകുന്നു
 
                                                കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ശിശു സൗഹൃദമാകുന്നു. ഇതിന്റെ ആദ്യ പടിയായി തദ്ദേശ സ്ഥാപന പരിധികളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മ്യൂണിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ചൈല്‍ഡ് ലൈന്‍ അഡ്വസൈറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.  ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും പ്രധാന പൊതുവിടങ്ങളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. കുട്ടികള്‍ക്കെതിരെയിള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജില്ലയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.










