ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി: വര്‍ഷം നീളെ പരിപാടികളുമായി കാഞ്ഞങ്ങാട് നഗരസഭ

post

കാസര്‍ഗോഡ് : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ സംഘടിപ്പിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ ആസൂത്രണ സമിതി തീരുമാനിച്ചു. ആഗസ്ത് 17 ന് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം 

വൈകീട്ട് 4.30 ന് ആലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ നഗരസഭ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.1996 മുതലുള്ള നഗരസഭ അധ്യക്ഷരെ ആദരിക്കും. രജത ജൂബിലി സ്മാരകമായി സാധ്യമായ എല്ലാ ഇടങ്ങളിലും മിയാവാക്കി വനം ഒരുക്കും.1996 ല്‍ പ്രസിദ്ധീകരിച്ച വികസന രേഖ പരിഷ്‌കരിക്കാനും കാഞ്ഞങ്ങാട് നഗരസഭയിലെ സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ തോതില്‍ പരിപാടി സംഘടിപ്പിക്കാനുമായി സംഘാടക സമിതി രൂപികരിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ അനിശന്‍, കെ.വി മായാകുമാരി, കൗണ്‍സിലര്‍മാരായ കെ കെ ജാഫര്‍, വി.ശോഭ, എന്‍ അശോകന്‍, വി.സുകുമാരന്‍, സി.കെ ബാബുരാജ്,എച്ച് ആര്‍ ശ്രീധരന്‍,മുകന്ദ് പ്രഭു,പപ്പന്‍ കുട്ടമത്ത്, റഹ്‌മ്മത്തുള്ള,കെ.പി ബാലകൃഷ്ണന്‍, അബ്ദുള്‍ മുത്തലിബ്,ഇ.വി ജയകൃഷ്ണന്‍,കൃഷ്ണന്‍ പനങ്കാവ്,കെ.സി പീറ്റര്‍, മനോജ് കുമാര്‍ എ, നിധിന്‍ നിട്ടടുക്കം, ടി.വി പ്രേമ, എം.ല ക്ഷമിnഎന്നിവര്‍ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി ജാനകിക്കുട്ടി സ്വാഗതവും നഗരസഭ സെക്രട്ടറി റോയി മാത്യു നന്ദിയും പറഞ്ഞു.