പുനലൂര്‍ ഹോമിയോ ആശുപത്രിയില്‍ സ്പെഷ്യല്‍ ക്ലിനിക്കുകള്‍

post

കൊല്ലം : പുനലൂരിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷനല്‍ ആയുഷ് മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൈറോയ്ഡ്, അലര്‍ജി, ആസ്മ രോഗങ്ങള്‍ക്കുള്ള  സ്പെഷ്യല്‍ ക്ലിനിക്കുകള്‍ തുറന്നു. പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സാധാരണ ചികിത്സയോടൊപ്പം കോവിഡാനന്തര ചികിത്സയും ആശുപത്രിയില്‍ ഉണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം ചടങ്ങില്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡി.ദിനേശന്‍, പി.എ.അനാസ്, വസന്ത രഞ്ചന്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രദീപ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ കെ.എസ്. ഷൈജു, ആശുപത്രി സൂപ്രണ്ട് ഡോ. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.