തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം: പുത്തന്‍ കോഴ്‌സുകളുമായി അസാപ്

post

തിരുവനന്തപുരം : ബിരുദ ബിരുദാനന്തര പഠനം പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുമായി ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാംകേരള). വിവര സാങ്കേതികരംഗത്ത് മികച്ച സാധ്യതകള്‍ ഉറപ്പുനല്‍കുന്ന നൂതന സാങ്കേതിക വിദ്യകളിലാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്.

201920, 202021 വര്‍ഷങ്ങളില്‍ വിജയകരമായി ബിരുദ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും 202122 അദ്ധ്യയന വര്‍ഷം ബിരുദപഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായാണ് ലോക യുവജന നൈപുണ്യദിനത്തോടനുബന്ധിച്ച് വിവിധ നൈപുണ്യ പരിശീലന കോഴ്‌സുകള്‍ പരിചയപ്പെടുത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട കമ്പനികളമായി സഹകരിച്ച് മികച്ച തൊഴിലവസരങ്ങളാണ് കോഴ്‌സുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയകരമായി നൈപുണ്യ പരിശീലനം പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നിയമന സഹായം അസാപ് മുഖേന ഉറപ്പ് നല്‍കും.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 മുതല്‍ 75 ശതമാനം വരെ ഫീസ് സബ്‌സിഡിയും നല്‍കും. നബാര്‍ഡിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സബ്‌സിഡി നല്‍കുന്നത്. ഗ്രാമീണ മേഖലകളിലെ ബിരുദധാരികളായ യുവതികള്‍ക്ക് മാത്രമായി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സുകള്‍ അസാപ് വഴി നല്‍കും.

അസാപ്പിന്റേയും, ആമസോണ്‍ വെബ് സര്‍വീസസ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തില്‍ നൂതന വിവരസാങ്കേതിക രംഗത്ത് നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, ക്‌ളൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റിസെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ എന്നീ കോഴ്‌സുകളും, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് നിന്ന് മികച്ച സാധ്യതകളിലേക്ക് വഴി തുറക്കുന്ന ഫാര്‍മ ബിസിനസ് അനലിറ്റിക്‌സ്, ഹെല്‍ത്ത് കെയര്‍ ഡിസിഷന്‍ അനലിറ്റിക്‌സ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മകോവിജിലന്‍സ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ ഡാറ്റ മാനേജ്‌മെന്റ്  എന്നീ കോഴ്‌സുകളും ബാങ്കിംഗ് ആന്റ് ഫിനാന്‍സ് മേഖലയില്‍ മികച്ച സാധ്യതകളുള്ള സര്‍ട്ടിഫൈഡ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കോഴ്‌സുകളുമാണ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും www.asapkerala.gov.in സന്ദര്‍ശിക്കുക. വാര്‍ത്താസമ്മേളനത്തില്‍ അസാപ് സി.ഇ.ഒ ഡോ: ഉഷാ ടൈറ്റസും സംബന്ധിച്ചു.