സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം അപേക്ഷാ തീയതി നീട്ടി

കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഡോ.അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സി (ഡിഎസിഇ)ന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് നടത്തുന്ന സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്ത് 12 വരെ നീട്ടി. അപേക്ഷാ ഫോം സര്‍വ്വകലാശാല വെബ്സൈറ്റായ www.cukerala.ac.in ല്‍ ലഭിക്കും. പ്രോഗ്രാം കോര്‍്ഡിനേറ്റര്‍, ഡോ.അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് (ഡിഎസിഇ), സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, പെരിയ പി.ഒ, കാസര്‍കോട്, 671320 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ക്ക് ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. 21 ആണ് കുറഞ്ഞ പ്രായം. 37 വയസ്സ് കവിയരുത്. ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഒക്ടോബര്‍ ഒന്നുമുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. മത്സര പരീക്ഷകളില്‍ പട്ടികജാതി വിഭാഗത്തിലുള്ളവരെ മുന്‍നിരയിലെത്തിക്കുന്നതിനായി ഈ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഡോ.അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപിച്ചത്.