കോവിഡ് 2149, രോഗമുക്തി 432

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 1) 2149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 2145 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 641 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍ 53, കരുനാഗപ്പള്ളി 52, പരവൂര്‍ 24, കൊട്ടാരക്കര 17 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

  ഗ്രാമപഞ്ചായത്തുകളില്‍ പെരിനാട് 84, ശാസ്താംകോട്ട 50, ഇട്ടിവ 48,  കൊറ്റങ്കര, ചവറ എന്നിവിടങ്ങളില്‍ 46 വീതവും വെളിനല്ലൂര്‍ 42, ആദിച്ചനല്ലൂര്‍, തൃക്കരുവ ഭാഗങ്ങളില്‍ 39 വീതവും തൃക്കോവില്‍വട്ടം 37, മയ്യനാട് 35, നെടുമ്പന 34, കുണ്ടറ 32, ഈസ്റ്റ് കല്ലട, വെളിയം പ്രദേശങ്ങളില്‍ 31 വീതവും അഞ്ചല്‍ 30,  ഇടമുളയ്ക്കല്‍ 29, കല്ലുവാതുക്കല്‍28, കരവാളൂര്‍27, തൊടിയൂര്‍26, എഴുകോണ്‍, കടയ്ക്കല്‍, വിളക്കുടി എന്നിവിടങ്ങളില്‍ 25 വീതവും ഏരൂര്‍24, ഉമ്മന്നൂര്‍23, കുലശേഖരപുരം, പത്തനാപുരം ഭാഗങ്ങളില്‍ 22 വീതവും ചാത്തന്നൂര്‍, നിലമേല്‍, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളില്‍ 21 വീതവും കരീപ്ര, തെന്മല, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ 18 വീതവും ഇളമ്പള്ളൂര്‍, പവിത്രേശ്വരം, എന്നിവിടങ്ങളില്‍ 17 വീതവും തേവലക്കര16, ചടയമംഗലം, പനയം, പേരയം ഭാഗങ്ങളില്‍ 15 വീതവും അലയമണ്‍, ഓച്ചിറ, കുമ്മിള്‍, ക്ലാപ്പന, ചിറക്കര പ്രദേശങ്ങളില്‍ 14 വീതവും പന്മന, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 13 വീതവും മൈലം12, കുന്നത്തൂര്‍, ചിതറ, നെടുവത്തൂര്‍ ഭാഗങ്ങളില്‍ 11 വീതവും തലവൂര്‍, നീണ്ടകര പ്രദേശങ്ങളില്‍ 10 വീതവും കുളക്കട, കുളത്തൂപ്പുഴ, പൂയപ്പള്ളി, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ എട്ടു വീതവും ആലപ്പാട്, പോരുവഴി പ്രദേശങ്ങളില്‍ ഏഴു വീതവും ഇളമാട്, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ ആറു വീതവും ശൂരനാട് സൗത്ത്അഞ്ച്, തഴവ, പൂതക്കുളം, മേലില, വെട്ടിക്കവല, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ നാലു വീതവും തെക്കുംഭാഗംമൂന്ന്, എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.