പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

post

തിരുവനന്തപുരം: 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്ഐവി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉള്‍പ്പെടെ ഏകദേശം 20 വിഭാഗങ്ങളിലുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ ചെയ്ത്, വാക്സിന്‍ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.