അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്

post

കണ്ണൂര്‍: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികളില്‍ കൊവിഡ് രോഗബാധിതര്‍ക്കും, ക്വാറന്റൈന്‍ സഹായവും മറ്റ് അടിയന്തിര സഹായവും ആവശ്യമുള്ളവര്‍ക്കും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ 04972700353 എന്ന നമ്പറിലും അതിനു ശേഷം 8547655703, 9544924673, 9496007113 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.