വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ്
 
                                                കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഞായറാഴ്ച ജില്ലയിലെ അഞ്ച്  വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കുടുംബശ്രീ. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, പെരിയ പോളിടെക്‌നിക് കോളേജ്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീ ഭക്ഷണ സൗകര്യം ഒരുക്കിയത്. ഓരോ കേന്ദ്രങ്ങളിലും അഞ്ച് വീതം അംഗങ്ങളുള്ള സംരംഭകരെ ഇതിനായി നിയോഗിച്ചിരുന്നു.  കേന്ദ്രത്തില്‍ ആവശ്യമായ ചായ ലഘുപലഹാരങ്ങള്‍, ഉച്ചയ്ക്കുള്ള ചോറ്, ബിരിയാണി ഇനത്തില്‍ 247850 രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്.    കുമ്പളയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനോട് ചേര്‍ച്ചുള്ള സ്റ്റാളില്‍ നിന്ന് 49500 രൂപയും കാസര്‍കോട് നിന്ന്  58600 രൂപയും പെരിയയില്‍ നിന്ന്  68750 രൂപയും തൃക്കരിപ്പൂര്‍ നിന്ന് 71000രൂപയുമാണ് ഭക്ഷണ വിതരണത്തിലൂടെ ലഭിച്ചു. 










