തപാല്‍ വോട്ട്: ജില്ലയില്‍ ആകെ 10,094 പേര്‍ വോട്ടു ചെയ്തു

post

കാസര്‍ഗോഡ് : വിവിധ വിഭാഗങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തപാല്‍ വോട്ട് വഴി ജില്ലയില്‍ ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 10,094 പേര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍  ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി സമ്മതിദാനാവകാശം വിനിയോഗിച്ചത് 2225 പേരാണ്. മാനന്തവാടിയില്‍ 846 ഉം ബത്തേരിയില്‍ 684 ഉം കല്‍പ്പറ്റയില്‍ 695 ഉം പേര്‍ം ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി പോസ്റ്റല്‍ വോട്ടു ചെയ്തു.

അവശ്യ സര്‍വീസ് ജീവനക്കാരുടെ വിഭാഗത്തില്‍ ജില്ലയില്‍ ആകെ 781 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. മാനന്തവാടിയില്‍ 252 ഉം ബത്തേരിയില്‍ 342 ഉം കല്‍പ്പറ്റയില്‍ 187 ഉം പേര്‍. ഭിന്നശേഷിക്കാര്‍, 80 നു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുടെ വിഭാഗത്തില്‍ ആകെ 7088 പേര്‍ തപാല്‍ വോട്ടു ചെയ്തു. മാനന്തവാടിയില്‍ 2421, ബത്തേരിയില്‍ 2575, കല്‍പ്പറ്റയില്‍ 2092 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.