അല്‍പ്പം നടക്കാം.........അകറ്റി നിര്‍ത്താം ഈ രോഗങ്ങളെ ............

post

ജീവിത ശൈലി രോഗങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് വ്യായാമം. അതിലും ഏറ്റവും എളുപ്പമുള്ളതാണ് നടത്തം. രാവിലെയോ വൈകുന്നേരങ്ങളിലോ അര മണിക്കൂര്‍ നടന്നാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അറിഞ്ഞാല്‍ സമയമില്ല, സ്ഥലം ശരിയല്ല, സാഹചര്യങ്ങളില്ല ....എന്നിങ്ങനെയുള്ള സ്ഥിരം ഒഴിവുകഴിവുകളിന്‍ നിന്നും മാറി നടത്തത്തിനോട് കൂട്ടു കൂടാം. ജീവിത രീതികളിലും ഭക്ഷണശീലങ്ങളിലും ഉണ്ടാകുന്ന മാറ്റം നമ്മളെ രോഗങ്ങള്‍ക്കടിമകളാക്കുന്നു. അല്‍പ്പം നടക്കുന്നതിലൂടെ ശരീരത്തിന് വ്യായാമവും മനസിന് സന്തോഷവും ലഭിക്കും.  
രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു. നടത്തം കൊണ്ടുണ്ടാകുന്ന ഗുണങ്ങളെ കുറിച്ചറിയാം...........
. വിഷാദ രോഗത്തില്‍ നിന്നും രക്ഷ
. ഹൃദയാഘാതം, പക്ഷാഘാതം പ്രമേഹം, എന്നി രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
. ഇന്‍സുലിന്റെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത കൂട്ടുക വഴി രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
. സെറോട്ടോണില്‍ ഉല്‍പ്പാദനത്തിലൂടെ ശാന്തമായ മനസ്ഥിതി പ്രദാനം ചെയ്യുന്നു.
.തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കൂടുന്നതു വഴി ഓര്‍മ്മശക്തി കൂടുന്നു. അല്‍ഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കുന്നു. 
. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.