കെൽട്രോൺ പ്രവേശനം

post


കോട്ടയം: കെൽട്രോണിന്റെ മല്ലപ്പള്ളി നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പിജിഡിസിഎ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് ഫോൺ: 0469 2785525, 8078140525.