സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണ കാമ്പയിന്‍ നടത്തി

post

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് പത്തനംതിട്ടയിലെ കോളജുകളില്‍ സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. കാമ്പയിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികള്‍ക്ക് പുതുതായി എന്റോള്‍ ചെയ്യുന്നതിനുളള അവസരം ഒരുക്കി.  ആറന്മുള ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാസിനിയുടെ സാന്നിധ്യത്തില്‍ എന്റോള്‍മെന്റ് കാമ്പയിന്‍ ആരംഭിച്ചു.  മൗണ്ട്‌സിയോണ്‍ എന്‍ജിനിയറിംഗ് കോളജിലും കാമ്പയിന്‍ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ്് വിദ്യാര്‍ഥികള്‍ കാമ്പയിനില്‍ പങ്കെടുത്തത്.  വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇനിയും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം.  ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങളിലൂടെയോ പേരു ചേര്‍ക്കാവുന്നതാണെന്ന് അസിസ്റ്റന്റ് കളക്ടര്‍ അറിയിച്ചു. സ്വീപ്പ് നോഡല്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്വീപ്പ് നോഡല്‍ ഓഫീസര്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.