തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി

post

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി കോവിഡ് പോര്‍ട്ടലില്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും.