പ്ലസ് വണ്‍ പ്രവേശനം

post

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ പ്ലസ് വണ്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത പട്ടിക വര്‍ഗ, പട്ടിക ജാതി, ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്നതിന് സന്നദ്ധരായ പെണ്‍കുട്ടികള്‍ക്കുമാത്രം. അപേക്ഷകള്‍ ജൂലൈ 11ന് വൈകുന്നേരം 5 ന് മുമ്പായി സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസ്, കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസ്, ടി.ഡി.ഒ ഓഫീസ് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 04936 284818, 9744051116.