ലൈഫ് മിഷന്‍

ലൈഫ് മിഷൻ പദ്ധതി പ്രകാരം കേരളത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കിയഗുണഭാക്താക്കളുടെ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടുംഘട്ടങ്ങളിലായി 2 ലക്ഷം വീടുകളുടെ നിർമ്മാണം ഡിസംബര്‍ 31 നകംപൂർത്തീകരിക്കുന്നതിനാണ് മിഷൻ ലക്ഷ്യമിട്ടിട്ടുള്ളത്. സർക്കാർ കൈവരിക്കുന്ന ഈനേട്ടത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഭവനങ്ങള്‍ പൂർത്തിയാക്കിയ ഗുണഭോക്താക്കളെഉള്‍പ്പെടുത്തിയാണ് 2019 ഡിസംബര്‍ 15 മുതൽ 2020 ജനുവരി 15 വരെ കുടുംബ സംഗമങ്ങളും,അദാലത്തും സംഘടിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് 2020 ജനുവരി 26 ന് സംസ്ഥാനതലത്തിൽ2 ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ബഹു. മുഖ്യമന്ത്രിശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :

lifemission.kerala.gov.in