നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

post

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയനഗര ഉപജീവന പദ്ധതിയുടെ കീഴിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ ജൂൺ ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് ടെക്‌നിഷ്യൻ ആൻഡ് അദർ ഹോം അപ്ലയൻസ് കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 18നും 30നുമിടിയിൽ. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി.

അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താൽപര്യമുള്ള അപേക്ഷകർ 0471-2307733, 8547005050 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.