ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍

post

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 13  കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്  9.1° N അക്ഷാംശത്തിലും 80.2°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറില്‍ നിന്ന് 30 കിമീ ദൂരത്തിലും പാമ്പനില്‍ നിന്ന് 110 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 310 കിമീ ദൂരത്തിലുമാണ്. നിലവില്‍ ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കിമീ വരെയുമാണ്. 

ചുഴലിക്കാറ്റ് ഡിസംബര്‍ 3 ന് അര്‍ദ്ധരാത്രിയോട് കൂടിയോ ഡിസംബര്‍ 4 പുലര്‍ച്ചയോടുകൂടിയോ തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രവേശിക്കുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.