ജില്ലയില്‍ 22,20,425 വോട്ടര്‍മാര്‍

post

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. ആകെ 22,20,425 വോട്ടര്‍മാര്‍. 19 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്ള പട്ടികയില്‍ സ്ത്രീകള്‍ 11,77,437 പേരും 1042969 പുരുഷന്മാരുമുണ്ട്. 

കോര്‍പ്പറേഷന്‍ പരിധിയില്‍ 3,06,365 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,59,976 സ്ത്രീ വോട്ടര്‍മാരും 1,46,387 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജന്റര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നാല് മുനിസിപ്പാലിറ്റികളിലായി ആകെ 1,41,284 വോട്ടര്‍മാരുണ്ട്. 75,375 സ്ത്രീകളും 65,909 പുരുഷന്മാരും. ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി ആകെ 17,72,776 വോട്ടര്‍മാരുണ്ട്. 17 ട്രാന്‍സ്‌ജെന്‍ഡര്‍മാരും 9,42,086 സ്ത്രീകളും, 8,30,673 പുരുഷന്മാരുമുണ്ട്. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത് 47,195. സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും അധികമുള്ള പഞ്ചായത്തും ഇതുതന്നെ. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ 42,228 വോട്ടര്‍മാര്‍ ഉണ്ടെങ്കിലും പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് പന്മനയാണ്.

ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ. സ്ത്രീ, പുരുഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ എന്ന ക്രമത്തില്‍.

അഞ്ചല്‍ 15288, 13440, 1 (28729). ചവറ 19252, 17318, 2 (36572). ഇടമുളയ്ക്കല്‍ 18553, 16164, 1 (34718). ഇളമ്പള്ളൂര്‍ 17992, 15840, 1 (33833). എഴുകോണ്‍11099, 9465, 1 (20565). കല്ലുവാതുക്കല്‍ 22442, 19073, 1 (41516). കൊറ്റങ്കര 16595, 15289, 1 (31885). മയ്യനാട് 22540, 19685, 3 (42228). ശാസ്താംകോട്ട 15193, 13588, 1 (28782). തഴവ 18967, 16499, 1 (35467). തെന്മല 10673, 9327, 1 (20001). തൃക്കോവില്‍വട്ടം 24886, 22308, 1 (47195). ഏരൂര്‍ 16500, 14549, 2 (31051).

ട്രാന്‍സ്‌ജെന്‍ഡര്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ. സ്ത്രീ, പുരുഷന്‍, ആകെ എന്ന ക്രമത്തില്‍.

ആദിച്ചനല്ലൂര്‍ 14707, 12542 (27249). ആലപ്പാട് 9150, 8951 (18101). അലയമണ്‍ 9330, 8150 (17480). ആര്യങ്കാവ് 5339, 5059 (10398). ചടയമംഗലം 10208, 8681 (18889). ചാത്തന്നൂര്‍ 14015, 11882 (25897). ചിറക്കര 10769, 9061 (19830). ചിതറ 21534, 18653 (40187). ക്ലാപ്പന 10538, 9263 (19801). ഈസ്റ്റ് കല്ലട 9468, 8375(17843). ഇളമാട് 12657, 11000 (23657). ഇട്ടിവ 17083, 14631 (31714). കടയ്ക്കല്‍ 13721, 11422 (25143). കരവാളൂര്‍ 11030, 9663 (20693). കരീപ്ര 13483, 11817 (25300). കുളക്കട 15340, 12961 (28301). കുലശേഖരപുരം 20482, 18660 (39142). കുളത്തൂപ്പുഴ 15539, 13553 (29092). കുമ്മിള്‍ 8984, 7655 (16639). കുണ്ടറ8136, 6981 (15117). കുന്നത്തൂര്‍ 11029, 9584 (20613). മേലില 10730, 9212(19942). മണ്‍ട്രോതുരുത്ത് 4402, 3940 (8342). മൈലം 15842, 13663 (29505). മൈനാഗപ്പള്ളി 19029, 17001 (36030). നെടുമ്പന 21202, 19349 (40551). നെടുവത്തൂര്‍ 13413, 11676 (25089). നീണ്ടകര 7419, 6765 (14184). നിലമേല്‍ 7546, 6391 (13937). ഓച്ചിറ 12863, 11211 (24074). പനയം 11806, 10293 (22099). പന്മന 21589, 19949 (41538). പത്തനാപുരം 14152, 12287 (26439). പട്ടാഴി 8246, 7079 (15325). പട്ടാഴി വടക്കേക്കര 7208, 6174 (13382). പവിത്രേശ്വരം 14017, 12087 (26104). പേരയം 8161, 7383 (15544). പെരിനാട് 15583, 13490 (29073). പിറവന്തൂര്‍ 15887, 14222 (30109). പൂതക്കുളം 13450, 10909 (24359). പൂയപ്പള്ളി 11082, 9740 (20822). പോരുവഴി 13198, 11717 (24915). ശൂരനാട് നോര്‍ത്ത് 13711, 11807 (25518). ശൂരനാട് സൗത്ത് 10936, 9758 (20694). തലവൂര്‍ 16098, 13887 (29985). തെക്കുംഭാഗം 7836, 6898 (14734). തേവലക്കര 19648, 17830 (37478). തൊടിയൂര്‍ 21183, 19074 (40257). തൃക്കരുവ 11167, 10088 (21255). ഉമ്മന്നൂര്‍ 15310, 13565 (28875). വെളിനല്ലൂര്‍ 12317, 10632 (22949). വെളിയം 14922, 12936 (27858). വെട്ടിക്കവല 17559, 15401 (32960). വിളക്കുടി 15996, 13763 (29759). വെസ്റ്റ് കല്ലട 8165, 7298 (15463).