സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

post

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ / ക്ഷേമ നിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം കഴിഞ്ഞദിവസം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന് 618.71 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്. മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തില്‍ പരം പേര്‍ക്ക് ഈ മാസം പെന്‍ഷന്‍ ലഭിക്കും. അതാത് മാസത്തെ പെന്‍ഷന്‍ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നെല്ല് സംഭരണത്തില്‍ നിന്നും വിട്ടുനിന്ന സ്വകാര്യ മില്ലുടമകളുടെ സമരം പിന്‍വലിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ  സംഭരണം ആരംഭിക്കാനായി. സഹകരണ സംഘങ്ങള്‍ ഇതിനകം സംഭരിച്ച നെല്ല് സംസ്‌കരിക്കാനുള്ള സഹായം മില്ലുടമകള്‍ ചെയ്യും. ഒരു മാസത്തിനകം മില്ലുടമകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കുന്നത്. ഈ വര്‍ഷവും റെക്കോര്‍ഡ് വിളവ് പ്രതീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.