കോവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയ നിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍

post

കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിനായി 16 ടെലിഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാണ് കണ്‍ട്രോള്‍ റൂമില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്.

സാമ്പിള്‍ പരിശോധന, ക്വാറന്റയിന്‍, ചികിത്സ തുടങ്ങിയവ സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കും. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങളും അറിയിക്കാം. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരിക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. കണ്‍ട്രോള്‍ റൂമില്‍ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.