ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനും രജിസ്ട്രേഷനും 21 മുതല്‍ ഫുഡ് സേഫ്റ്റി കംപ്ലയിന്‍സ് സിസ്റ്റത്തിലൂടെ

post

മലപ്പുറം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനും രജിസ്ട്രേഷനുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സംവിധാനമായ ഫുഡ് ലൈസന്‍സിങ് ആന്‍ഡ് രജിസ്ട്രേഷന്‍ സിസ്റ്റം( എഫ്.എല്‍.ആര്‍.എസ് FLRS) ഫുഡ് സേഫ്റ്റി കംപ്ലയിന്‍സ് സിസ്റ്റത്തിലേക്ക് (എഫ്.ഒ.എസ്.സി.ഒ.എസ് (FoSCoS) (Food Safety Compliance System)) മാറുന്നതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ എഫ്.എല്‍.ആര്‍.എസിലൂടെ ഭക്ഷ്യ സംരംഭകര്‍ക്കും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ കഴിയില്ല. അന്നേ ദിവസം മുതല്‍ എഫ്.എല്‍.ആര്‍.എസ് പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാവുകയാണ്. പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ളവര്‍ എഫ്.ഒ.എസ്.സി.ഒ.എസ് നിലവില്‍ വരുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ച ശേഷം മാത്രം അക്ഷയ സെന്ററുകളുമായോ ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുള്ളൂ.  നിലവില്‍ അപേക്ഷകള്‍ തിരുത്തുന്നതിനായി തിരികെ ലഭ്യമായവര്‍ വേഗത്തില്‍ തിരുത്തലുകള്‍ വരുത്തി അയക്കണം.  നിലവില്‍ ലൈസന്‍സ് രജിസ്ട്രേഷന്‍ കൈവശമുള്ള സംരംഭകരുടെ വിവരങ്ങള്‍ എഫ്.ഒ.എസ്.സി.ഒ.എസ്ലേക്ക് സ്വമേധയാ പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0483 273 21 21.