കോട്ടയം ജില്ലയില്‍ 122 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയില്‍ 122 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 119 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു. ആകെ 2513 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
കോട്ടയം-18, തൃക്കൊടിത്താനം-10, ചങ്ങനാശേരി-9, വാഴപ്പള്ളി-9, കുറിച്ചി-7, തിരുവാര്‍പ്പ്, നീണ്ടൂര്‍-6 വീതം, വിജയപുരം, പുതുപ്പള്ളി, വെച്ചൂര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രോഗം ഭേദമായ 121 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 2155 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6282 പേര് രോഗബാധിതരായി. 4124 പേര് രോഗമുക്തി നേടി.ജില്ലയില്‍ ആകെ 20415 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.