'അടിയന്തിര രാത്രികാല വെറ്ററിനറി സേവനം'; മൃഗഡോക്ടര്‍മാര്‍ക്ക് അവസരം

post

ആലപ്പുഴ: മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന 'അടിയന്തിര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് മൃഗഡോക്ടര്‍മാരെ നിയോഗിക്കുന്നു. പദ്ധതി നടപ്പാക്കുന്ന ഭരണിക്കാവ്, അമ്പലപ്പുഴ ,ചെങ്ങന്നൂര്‍ ,ആര്യാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 179 ദിവസത്തേയ്ക്കാണ് ആളെ തിരഞ്ഞെടുക്കുന്നത്. രാത്രിസമയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുകയാണ് ദൗത്യം. വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ 18ാം തീയതി രാവിലെ 11മണിക്ക് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്. ഇന്റര്‍വ്യൂവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കുന്നതാണ്. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 43,155/- രൂപ അനുവദിക്കുന്നതാണ്. വൈകുന്നേരം 6 മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണിവരെയാണ് ജോലി. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. വെറ്ററിനറി സയന്‍സിലെ ബിരുദം, സ്റ്റേറ്റ് വെറ്ററിനറി കൌണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെക്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. വിശദ വിവരങ്ങള്‍ ഫോണ്‍ 04772252431.