രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി - 42, ആര്‍പ്പൂക്കര - 13 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് - 2,15, വെച്ചൂര്‍ - 13, എരുമേലി - 12, ആര്‍പ്പൂക്കര - 1, കൂരോപ്പട - 15 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ 14
2.കോട്ടയം 9, 14, 15, 20, 25, 26, 32, 35, 43, 47, 48,42
3. ഈരാറ്റുപേട്ട 2, 4, 20,21, 22, 26, 27
ഗ്രാമപഞ്ചായത്തുകള്‍
4. ആര്‍പ്പൂക്കര13
5. മുണ്ടക്കയം 8
6. മീനടം6, 9
7. കുമരകം 7, 14
8. വെച്ചൂര്‍ 4
9. കൂരോപ്പട 5, 8, 11
10. കടപ്ലാമറ്റം 3, 8
11. തിരുവാര്‍പ്പ് 2
12. എരുമേലി 20, 23, 3, 4
13. മാടപ്പള്ളി 13
14. പാമ്പാടി 8, 10, 14
15. മണിമല 7
16. കുറിച്ചി 1
17. ഉഴവൂര്‍ 8
18. പുതുപ്പള്ളി 4
19. വെള്ളാവൂര്‍ 10
20. തലയാഴം 11
21. തൃക്കൊടിത്താനം 2
22. വിജയപുരം 11
23. പൂഞ്ഞാര്‍ തെക്കേക്കര 1
24. കരൂര്‍ 10